കനത്തമഴയില്‍ കാര്‍ ഒലിച്ചുപോയി, ഒമ്പതു പേര്‍ മരിച്ചു




വീഡിയോ ദൃശ്യത്തിൽ നിന്ന്
 

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്തമഴയില്‍ കാര്‍ പുഴയില്‍ ഒലിച്ചുപോയി ഒമ്പതു പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ രാംനഗറിലാണ് അപകടം. ധേലാ നദിയിലാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. 

കാറില്‍ നിന്നും ഒരു പെണ്‍കുട്ടിയെ ജീവനോടെ രക്ഷപ്പെടുത്തി. അഞ്ചുപേര്‍ കാറില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നതെന്നും കുമാവോണ്‍ റേഞ്ച് ഡി ഐജി ആനന്ദ് ബരണ്‍ പറഞ്ഞു. 

രാംനഗര്‍ കോട്ട്‌വാര്‍ റോഡില്‍ കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിന് സമീപ മേഖലയില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. പഞ്ചാബില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
Previous Post Next Post