റാഞ്ചി: ഝാര്‍ഖണ്ഡില്‍ വാഹന പരിശോധനയ്ക്കിടെ വനിതാ എസ്‌ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് സംഭവം. സബ് ഇന്‍സ്‌പെക്ടര്‍ സന്ധ്യ ടോപ്‌നോയാണ് കൊല്ലപ്പെട്ടത്.
തുബുദാന ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിയിൽ ആയിരുന്നു സന്ധ്യയെന്ന് റാഞ്ചി എംഎസ്പി പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.