രാജ്യത്തെ ഏറ്റവും വലിയ വ്യാപാരി സംഘടനയായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയെ രാജു അപ്‌സര ദേവസ്യ മേച്ചേരി എന്നിവർ ഇനി നയിക്കും


ജോവാൻ മധുമല 
ടി.നസിറുദ്ദീന്റെ പിന്‍ഗാമി രാജു അപ്‌സര
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി രാജു അപ്‌സരയെ തിരഞ്ഞെടുത്തു.  
രാജ്യത്തെ ഏറ്റവും വലിയ വ്യാപാരി സംഘടനയായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക നേതാവും 32 വര്‍ഷം പ്രസിഡന്റുമായിരുന്ന ടി.നസിറുദ്ദീന്റെ നിര്യാണ ശേഷം നടന്ന ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പായിരുന്നു ഇന്ന് നടന്നത്. 

സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വന്ന രാജു അപ്‌സരയും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പെരിങ്ങാമല രാമചന്ദ്രനും തമ്മിലായിരുന്നു മത്സരം. 

എറണാകുളം കലൂരിലെ റിനൈ ഇവന്റ് ഹബ്ബില്‍ രാവിലെ 10.30-ന് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയോടെ കഴിഞ്ഞു. 

വരണാധികാരികളായ അഡ്വ.സരിത തോമസ്, അഡ്വ.ജോസ് ചെലവൂര്‍, അഡ്വ.അരുണ്‍ പോള്‍ ജേക്കബ് എന്നിവരാണ് വിജയിയെ പ്രഖ്യാപിച്ചത്. 

ജില്ലയിലെ സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകാത്ത പാലക്കാട് ജില്ലയ്ക്ക് ഇക്കുറി വോട്ടവകാശം ഉണ്ടായിരുന്നില്ല. 

സംസ്ഥാന (നിയുക്ത) പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തില്‍ കൂടിയ യോഗം 2022-24 വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിച്ചു. 

കുഞ്ഞാവു ഹാജി (വര്‍ക്കിംഗ് പ്രസിഡന്റ്), ദേവസ്യ മേച്ചേരി (ജനറല്‍ സെക്രട്ടറി), എം.കെ.തോമസ് കുട്ടി (ട്രഷറര്‍), പെരിങ്ങാമല രാമചന്ദ്രന്‍, പി.സി.ജേക്കബ്, എ.ജെ.ഷാജഹാന്‍, അബ്ദുള്‍ ഹമീദ് (വൈസ് പ്രസിഡന്റുമാര്‍)  കെ.കെ.വാസുദേവന്‍, എസ്. ദേവരാജന്‍, സണ്ണി പയ്യമ്പിള്ളി, ബാപ്പു ഹാജി (സെക്രട്ടറിമാര്‍), അഹമ്മദ് ഷരീഫ് (കാസര്‍ഗോഡ്), വി.സബിന്‍ രാജ് (ആലപ്പുഴ), അഡ്വ.എ.ജെ.റിയാസ് (എറണാകുളം) എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു.
Previous Post Next Post