ഭാര്യയുടേയും മകന്‍റെയും മുന്നിൽ വച്ച് തീക്കൊളുത്തിയ യുവാവ് മരിച്ചു






തിരുവനന്തപുരം : കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലിയാണ് മരിച്ചത്.

അഹമ്മദാലി തിങ്കളാഴ്ച വിദേശത്തേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് സംഭവം.
ഇയാൾ വർക്കലയിലെ ഭാര്യ വീട്ടിൽ എത്തിയാണ് സ്വയം തീ കൊളുത്തിയത്.

കയ്യിൽ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
 സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. 

ഇന്നലെ വൈകിട്ടാണ് പെട്രോൾ നിറച്ച കുപ്പിയുമായി അഹമ്മദാലി വര്‍ക്കല ഇലകമൺ കരവാരത്തെ ഭാര്യ വീട്ടിലെത്തുന്നത്.

കുടുംബ പ്രശ്നങ്ങൾ കാരണം അകന്ന് കഴിയുന്നതിനാലും ഇതിന് മുൻപും വഴക്കുണ്ടായിട്ടുള്ളതിനാലും അഹമ്മദാലിയെ കണ്ട ഉടനെ ആക്രമണം ഭയന്ന് വീടിനകത്ത് കയറി വാതിലടച്ചെന്നാണ് ഇയാളുടെ ഭാര്യയുടെ പിതാവ് പറയുന്നത്.

വീടിന് പുറകിലെ വാതിൽ കൂടി അടച്ച് തിരിച്ച് വരുന്നതിനിടെ തീ ആളിപ്പടര്‍ന്നുവെന്ന് ഭാര്യാ പിതാവ് പറയുന്നു.

അയൽവാസികൾ ഓടിയെത്തി.
90 ശതമാനം പൊള്ളലേറ്റ നിലയിലാണ് അഹമ്മദാലിയെ ആശുപത്രിയിലെത്തിക്കുന്നത്.
പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. 
أحدث أقدم