ജില്ലാ പഞ്ചായത്ത് പ്രതിഭാ സംഗമം നടത്തി.

കോട്ടയം ജില്ലയിലെ എസ്.എസ്.എല്‍.സി / പ്ലസ്സ് ടു ക്ലാസ്സുകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കുവാന്‍ പ്രതിഭാസംഗമം നടത്തി. 
കോട്ടയം ജില്ലാപഞ്ചായത്തും ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റും സംയൂക്തമായാണ് പരിപാടി നടത്തിയത്. സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ. വി. എന്‍. വാസവന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി സ്വാഗതം ആശംസിച്ചു. ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ഡയറക്ടര്‍ സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ലൈറ്റ് ലൈന്‍സ് മീഡിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ലൈറ്റ് ലൈന്‍സ് ചീഫ് എഡിറ്റര്‍ അനൂപ് കെ. എം, വിദ്യാഭ്യാസ വകുപ്പ്, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്ററായ കെ. ജെ. പ്രസാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എം. ഡി. സെമിനാരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മൂവായിരത്തിലധികം പ്രതിഭകള്‍ പങ്കെടുത്തു. ചടങ്ങില്‍ വിമുക്തി കോട്ടയം നടപ്പിലാക്കുന്ന ലഹരി വിമുക്ത മെഗാക്വിസ് ലോഗോ പ്രകാശനം ചെയ്തു.
Previous Post Next Post