മസ്കറ്റ്: കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്പ്രസ് വിമാനം മസ്ക്കറ്റില്‍ ഇറക്കി. വിമാനത്തിന്റെ ഫോര്‍വേഡ് ഗ്യാലിയില്‍ നിന്ന് കത്തിയ മണം വന്നതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാന്റ് ചെയ്തത്. ഡിജിസിഎ ആണ് ഇതുസംബന്ധിച്ച പറഞ്ഞത്. എന്നാൽ എന്‍ജിനില്‍ നിന്നോ എപിയുവില്‍ നിന്നോ പുക ഉയരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പറയുന്നു.
എയര്‍ഇന്താ എക്‌സ്പ്രസ് IX-355 വിമാനത്തിന്റെ ഉള്ളിൽ നിന്നാണ് മണം വന്നത്. ഇന്ധനത്തിന്റെയോ അല്ലെങ്കിൽ ഓയിലിന്റെയോ മണം അല്ല ഉണ്ടാതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ആണ് ഉത്തരിവിട്ടിരിക്കുന്നത്. വിമാനം മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. പിന്നീട് എഞ്ചിനീയര്‍മാര്‍ വിശദമായ പരിശോധന നടത്തി.
ഇന്ന് രണ്ടാമത്തെ ഇന്ത്യന്‍ വിമാനമാണ് ഇത്തരതത്തിൽ വഴി തിരിച്ച് വിടുന്നത്. രാവിലെ ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് പാകിസ്താനിലെ കറാച്ചിയില്‍ ഇറക്കിയിരുന്നു. ഇന്നലെയും സമാനമായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. യന്ത്രത്തകരാറിനെ തുടര്‍ന്ന് ഷാർജയിൽ നിന്നുള്ള വിമാനം അടിയന്തരമായി നെടുമ്പാശേരിയിൽ ഇറക്കിയിരുന്നു. എയർ അറേബ്യയുടെ വിമാനമാണ് ഇന്നലെ കൊച്ചി നെടുമ്പാശേരിയിൽയിൽ ഇറക്കിയത്. രാത്രി 7.25ന് ആയിരുന്നു വിമാനം ഇറക്കിയത്.