മെഡിക്കല്‍ കോളജ് പോലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങി. റെയില്‍വെ പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. ബാലമന്ദിരത്തില്‍ നിന്നും ചാടിപ്പോയ ഒരു കുട്ടിയെ മുമ്പും കാണാതായിട്ടുണ്ട്. ഇവര്‍ കായംകുളത്തേക്ക് പോയെയെന്ന് സംശയമുണ്ട്. രാവിലെ 7 മണിക്ക് ശേഷമാണ് കുട്ടികള്‍ ചാടിപ്പോയ വിവരം പുറത്തറിയുന്നത്. 7 മണിക്ക് വസ്ത്രം അലക്കാനാണ് ഹോമിന് പുറത്തേക്ക് പോയത്. ഇതിന് ശേഷമാണ് ഇവരെ കാണാതായത്. കുട്ടികള്‍ രണ്ട് പേര്‍ക്കും 17 വയസ്സാണ് പ്രായം
കഴിഞ്ഞ ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ ഇവിടെ നിന്ന് കാണാതായിരുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിനിടെയാണ് ആറു പെണ്‍കുട്ടികളും ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയത്. പിന്നീട് ഇവരില്‍ ഒരാളെ മൈസൂരുവില്‍ നിന്നും മറ്റൊരാളെ ബെംഗളൂരുവില്‍ നിന്നും നാലു പേരെ നിലമ്പൂരില്‍ നിന്നുമാണ് പോലീസ് കണ്ടെത്തിയത്.
ചില്‍ഡ്രന്‍സ് ഹോമിലെ സുരക്ഷാ സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെയാണ് വീണ്ടും കുട്ടികള്‍ ചാടിപ്പോയ സംഭവം ഉണ്ടായിരിക്കുന്നത്. ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് അന്ന് പുറത്തുകടന്ന ആറ് പെണ്‍കുട്ടികളും പോലീസിന് നല്‍കിയ മൊഴി. കുട്ടികളുടെ എതിര്‍പ്പ് മറികടന്നാണ് ഇവരെ തിരികെ ബാലമന്ദിരത്തിലെത്തിച്ചത്. ഇവരില്‍ ഒരാള്‍ പിന്നീട് കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ശിശുക്ഷേമ സമിതിയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.