ഇനി 67 ദിവസം വഞ്ചിപ്പാട്ടും 64 വിഭവങ്ങളുടെ രുചിയും; ആറന്മുള്ള വള്ള സദ്യ ഇന്ന് മുതല്‍




ആലപ്പുഴ: ആറന്മുള വള്ള സദ്യ ഇന്ന് തുടങ്ങും. കോവിഡ് വ്യാപനത്തെ തുടർന്ന് വന്ന രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് വള്ള സദ്യ നടക്കുന്നത്. പള്ളിയോടങ്ങൾ ക്ഷേത്രക്കടവിലേക്ക് അടുക്കുന്നതിന് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഇത്. 

52 പള്ളിയോടക്കരകളിലും 67 ദിവസം വള്ളസദ്യയുടെ രുചികളും വഞ്ചിപ്പാട്ടും നിറയും. ഉപ്പിലിട്ടത് മുതൽ അഞ്ച് തരം പായസം വരെ 64 വിഭവങ്ങൾ നിറയുന്നതാണ് സദ്യ. വള്ള സദ്യയിൽ പങ്കെടുക്കാൻ എല്ലാ ദിവസവും ഇനി വിവിധ കരപ്രതിനിധികൾ എത്തും. ഏഴ് പള്ളിയോടങ്ങൾക്കാണ് ഇന്ന് വള്ള സദ്യ. 

ഓരോ പള്ളിയോടങ്ങളിലും നീന്തലറിയാവുന്ന 40 പേരെ മാത്രമാണ് തുഴയാൻ അനുവദിക്കുക. പള്ളിയോടങ്ങളുടെ സുരക്ഷയ്ക്കായി ബോട്ടുകളും ക്രമീകരിക്കും. 


Previous Post Next Post