✒️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടി താലൂക്ക് ആശുപത്രിക്ക് മുമ്പിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ഉച്ചക്ക് 12: 20 ആയിരുന്നു അപകടം മീനടം റൂട്ടിൽ ഓടുന്ന T N S ബസ്സിൻ്റെ പുറകിലാണ് കാർ ഇടിച്ചത്
അപകടത്തിൽപ്പെട്ട കാറിൽ ഡ്രൈവർ അടക്കം നാല് പേർ ഉണ്ടായിരുന്നു വാഴൂർ 17 ആം മൈൽ സ്വദേശികളാണ് ഇവർ, ഇവർക്ക് പരുക്കുകൾ ഇല്ല അപകടത്തിൽ കാറിൻ്റെ മുൻഭാഗത്തിന് കേടുപാടുകൾ ഉണ്ട്
അശാസ്ത്രീയമായ ബസ്സ് സ്റ്റോപ്പാണ് അപകടം വിളിച്ച് വരുന്നതെന്ന് നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു ഇവിടെ സ്ഥിരം അപകട വേദിയായി മാറുകയാണ് അപകടത്തെ തുടർന്ന് പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു