ചരിത്രമെഴുതി ശ്രീശങ്കര്‍, ഹൈജംപില്‍ വെള്ളി; പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണം ഉയര്‍ത്തി സുധീര്‍





കോമണ്‍വെല്‍ത്ത് ഗെയിംസ് ഹൈജംപില്‍ ശ്രീശങ്കറിന്റെ പ്രകടനം; ഫോട്ടോ: എഎഫ്പി
 

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ നിന്ന് ഇന്ത്യക്ക് മറ്റൊരു മെഡല്‍ കൂടി നേടിത്തന്ന് മുരളീ ശ്രീശങ്കര്‍. ഹൈജംപില്‍ ശ്രീശങ്കര്‍ വെള്ളി നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് ഹൈജംപില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ വെള്ളി മെഡലാണ് ശ്രീശങ്കര്‍ നേടിയെടുത്തിരിക്കുന്നത്. 
പാരാ പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണം ഉയര്‍ത്തി സുധീറും ഇന്ത്യക്ക് അഭിമാനമായി. 

8.08 മീറ്റര്‍ ദൂരം ചാടിയാണ് പുരുഷന്മാരുടെ ഹൈജംപില്‍ ശ്രീശങ്കര്‍ വെള്ളി നേടിയത്. അഞ്ചാം ശ്രമത്തിലായിരുന്നു ഈ ദൂരം കണ്ടെത്തിയത്. ഹൈജംപില്‍ മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം അനീസിന് 7.97 മീറ്റര്‍ ദൂരമാണ് കണ്ടെത്താനായത്. അഞ്ചാം സ്ഥാനത്താണ് അനീസ് ഫിനിഷ് ചെയ്തത്. 

212 കിലോ ഭാരം ഉയര്‍ത്തിയാണ് സുധീര്‍ പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണം നേടിയത്. 134.5 പോയിന്റ് സ്വന്തമാക്കിയാണ് താരം ഒന്നാമതെത്തിയത്. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണമാണ് ഗെയിംസ് റെക്കോര്‍ഡോടെ സുധീര്‍ നേടിയത്.
Previous Post Next Post