ബഹ്റെെൻ: നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മുഹമ്മദ് ഹുസൈന്‍ മരിക്കുന്നത്. കൊല്ലം ചിതറ കിഴക്കുംഭാഗം ദാറുസ്സലാം വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെയും പരേതയായ ഫാത്തിമ ബീവിയുടെയും മകന്‍ ആണ് മുഹമ്മദ് ഹുസൈന്‍ 53 വയസായിരുന്നു. ബഹ്റെെനിൽ ആയിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.
ഇന്ന് നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു. അതിന്റെ ഒരുക്കത്തിന് ഇടയിൽ ആണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിന്റെ ഭാഗമായി അദ്ദേഹം ബഹ്റൈനിലുള്ള സഹോദരന്റെ വീട്ടില്‍ എത്തി. ഇവിടെ നിന്നാണ് കുഴഞ്ഞു വീണു. ഉടന്‍ തന്നെ കിങ് ഹമദ് ഹോസ്‍പിറ്റലില്‍ എത്തിച്ചെങ്കിലും ജീനവൻ രക്ഷിക്കാൻ സാധിച്ചില്ല.
11 വര്‍ഷമായി നാഷണല്‍ ഗാര്‍ഡില്‍ ആണ് അദ്ദേഹം ജോലി ചെയ്യുന്നത്. 32 വര്‍ഷമായി പ്രവാസിയാണ് അദ്ദേഹം. ബഹ്റൈനിലെ അല്‍ ഹിദായ മലയാളം കൂട്ടായ്‍മയുടെ മുഹറഖ് യൂണിറ്റ് പ്രവര്‍ത്തകനായിരുന്നു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അദ്ദേഹത്തിന്റെ വേർപാട് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഇദ്ദേഹത്തിന്റെ മൂന്ന് സഹോദരങ്ങളും ബഹ്റെെനിൽ തന്നെയാണ്. മൃതദേഹം ബഹ്റൈനില്‍ ഖബറടക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.