പറവൂർ ഗലീലിയ പറയകാട്ടിൽ മേരി ഫ്രാൻസിസിൻ്റെ വളയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ഈ സമയം മേരി ഫ്രാൻസിസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാൻ്റും ഷർട്ടും ധരിച്ചെത്തിയ ഒരാൾ താൻ ഇറ്റലിയിലെ പള്ളി വികാരിയാണെന്ന് പരിചയപ്പെടുത്തി. ഈ വീടിന് ഐശ്വര്യമില്ലെന്നും മേരി ഫ്രാൻസിസിന് വളരെയധികം പ്രയാസമുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
പ്രയാസങ്ങൾ മാറാൻ താൻ പ്രാർത്ഥന നടത്താമെന്ന് പറഞ്ഞ് ഇദ്ദേഹം തലയിൽ കൈ കൊണ്ട് ഉഴിഞ്ഞ ശേഷം കൈയിൽക്കിടന്ന വള ഊരിയെടുക്കുകയായിരുന്നു. എന്തിനാണ് വള ഊരിയതെന്ന് ചോദിച്ചപ്പോൾ പ്രാർത്ഥനക്കാണെന്നും വൈകിട്ട് 5 മണിക്ക് തിരികെ നൽകാമെന്നും പറഞ്ഞ് ഇദ്ദേഹം പോകുകയായിരുന്നു. വൈകിട്ടും ഇദ്ദേഹത്തെ കാണാതിരുന്നതിനെ തുടർന്ന് മേരി ഫ്രാൻസിസ് പുന്നപ്ര സ്റ്റേഷനിൽ പരാതി നൽകി. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്താൽ ഇയാൾക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.