തിരുവനന്തപുരം: യാത്രക്കാരന്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ് നടത്തി. സിംഗപ്പൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനം ഇന്തോനേഷ്യയിലാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്ന് സംശയമുള്ളതായി സഹയാത്രികര്‍ പറഞ്ഞു.
തിരികെ സിംഗപ്പൂരിലേക്ക് പറന്ന വിമാനം തിരുവനന്തപുരത്തെത്തിയത് ഏഴ് മണിക്കൂറിലധികം വൈകി. ജൂലൈ 29 നു രാത്രിയാണ് സംഭവം. വിമാനം ഇന്തോനേഷ്യയില്‍ ലാന്‍ഡ് ചെയ്തപ്പോഴേക്കും യാത്രക്കാരന്‍ എഴുന്നേറ്റിരുന്നു. തനിക്ക് കുഴപ്പമില്ലെന്നും വിമാനം ലാന്‍ഡ് ചെയ്തത് എന്തിനാണെന്നും ചോദിച്ച് ബഹളമുണ്ടാക്കി. മെഡിക്കല്‍ സംഘം എത്തി പരിശോധിച്ചു.
ഈ യാത്രക്കാരനെയും കൊണ്ട് യാത്ര തുടരാനാകില്ലെന്ന് വിമാന ജീവനക്കാര്‍ അറിയിച്ചു. വിമാനത്തില്‍ നിന്ന് ഇറങ്ങില്ലെന്ന് ഇയാള്‍ വാശിപിടിച്ചെങ്കിലും മറ്റ് യാത്രക്കാര്‍ കൂടി ഇടപെട്ടതോടെ ഇയാളും ഒപ്പം ഉണ്ടായിരുന്ന യാത്രക്കാരനും ഇന്തോനേഷ്യയില്‍ ഇറങ്ങി.