ട്രാഫിക് ഡ്യൂട്ടിക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: പൊലീസുകാര്‍ക്കെതിരെ നടപടി വേണം എന്ന് ഹൈക്കോടതി

ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലീസുകാർ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ നടപടി വേണം എന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ഫോൺ ഉപയോഗിക്കുന്ന പൊലീസുകാർ നിയമനടപടി നേരിടാൻ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ്  അമിത് റാവൽ പറഞ്ഞു. 
ഡ്യൂട്ടിക്കിടെ ട്രാഫിക് പൊലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങൾക്ക് ഉയർന്ന ഉദ്യോഗസ്ഥരെ അക്കാര്യംഅറിയിക്കാം
 ഫോട്ടോയോ വീഡിയോയോ വഴി വിവരം ഉന്നത അധികാരികളെ അറിയിക്കാം.
ഫോൺ ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ കമ്മീഷണർ നടപടിയെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കൊച്ചി നഗരത്തിലെ ഗതാഗത നിയന്ത്രണ ചുമതലയുള്ള ട്രാഫിക് പോലീസുകാരുടെ മൊബൈൽ ഫോൺ ഉപയോഗം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കോടതി ഇടപെടൽ.
Previous Post Next Post