ബാറ്ററി പൊട്ടിത്തെറിച്ച് മൊബൈൽ ഫോൺ കടയിൽ തീപിടിത്തം: ലക്ഷങ്ങളുടെ നഷ്ടം



 ( പ്രതീകാത്മക ചിത്രം ) 

കോഴിക്കോട് : മൊബൈൽ ഫോൺ കടയിൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിച്ചു ലക്ഷങ്ങളുടെ നഷ്ടം.       മലാപ്പറമ്പ് മജസ്റ്റിക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷൻ പീച്ചങ്ങാടത്ത് സ്വദേശി ബബീഷിന്റെ ഉടമസ്ഥതയിലുള്ള എസ്ആർ മൊബൈൽസിലാണ് തീപിടിച്ചത്. ഇന്നലെ രാത്രി 7 നു സ്ഥാപനം പൂട്ടിയ ശേഷം തീ പിടിക്കുകയായിരുന്നു. സമീപത്തെ വ്യാപാരികൾ വിവരം അറിയിച്ചതിനെ തുടർന്നു വെള്ളിമാടുകുന്നിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീ അണച്ചു.

സ്ഥാപനം പൂട്ടിപ്പോകുമ്പോൾ മുറിക്കകത്തെ വൈദ്യുതി പ്രധാന സ്വിച്ചും അനുബന്ധ സ്വിച്ചുകളും ഓഫ് ചെയ്തിരുന്നു. ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നു അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറഞ്ഞു. നാലര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
 
Previous Post Next Post