മുഹറം അവധി ആഗസ്ത് ഒമ്പതിന്; തിങ്കളാഴ്ച പ്രവര്‍ത്തിദിനമാകും

തിരുവനന്തപുരം : മുഹറം അവധി ആഗസ്ത് ഒമ്പതിന് സര്‍ക്കാര്‍ പുനര്‍നിശ്ചയിച്ചു. മുസ്‌ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനര്‍നിശ്ചയിച്ചത്. നേരത്തെ അവധി ആഗസ്ത് എട്ടിനായിരുന്നു. പുതിയ തീരുമാനത്തോടെ ആഗസ്ത് എട്ടാം തിയ്യതി തിങ്കളാഴ്ച പ്രവര്‍ത്തിദിനമാകും. സ്‌കൂളുകള്‍ക്ക് പുറമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ-പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയ്ക്കടക്കം അന്നേ ദിവസം അവധിയായിരിക്കും
Previous Post Next Post