മൂവാറ്റുപുഴ എംസി റോഡില്‍ വലിയ ഗര്‍ത്തം, ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി





മൂവാറ്റുപുഴ എംസി റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടപ്പോള്‍/ടെലിവിഷന്‍ ദൃശ്യം

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ റോഡിൽ വലിയ ​ഗർത്തം രൂപപ്പെട്ടു. എം സി റോഡിൽ കച്ചേരിത്താഴത്ത് വലിയ പാലത്തിനു സമീപമാണ് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടത്. 

ചൊവ്വാഴ്ച രാത്രി 9 മണിയോടെ പെട്ടെന്ന് റോഡ് ഇടിഞ്ഞ് ആഴത്തിലുള്ള കുഴി രൂപപ്പെടുകയായിരുന്നു. ഈ ഭാഗത്ത് റോഡ് താഴ്ന്ന നിലയിലാണ്. സംഭവം അറിഞ്ഞതോടെ പൊലീസ് എത്തി ബാരിക്കേട് വച്ച് അപകടം ഒഴിവാക്കി.

​ഗർത്തം രൂപപ്പെട്ടതോടെ സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കുഴിയുടെ ആഴം സംബന്ധിച്ച പരിശോധനക്കായി വിദഗ്ധസംഘം ഇവിടേക്ക് എത്തും
Previous Post Next Post