മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ തർക്കം: കട്ടപ്പന ചെല്ലർകോവിലിൽ യുവാവ് തലയ്ക്കടിയേറ്റു മരിച്ചു; പ്രതി പിടിയിൽ


ഇടുക്കി കട്ടപ്പനയിൽ മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനൊടുവിൽ യുവാവ് തലയ്ക്കടിയേറ്റു മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്നു സംശയിക്കുന്ന യുവാവിനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.

കട്ടപ്പന ചെല്ലർകോവിൽ വണ്ടന്മേട് ഷാജി (38)യാണ് കൊല്ലപ്പെട്ടത്.
ഇയാൾക്കൊപ്പമിരുന്നു മദ്യപിച്ച സുഹൃത്തായ പുത്തൻപുരയ്ക്കൽ രാഹുൽ (35)നെ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘം സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
ഇരുവരും സുഹൃത്തുക്കളും സ്ഥിരമായി ഒന്നിച്ചിരുന്നു മദ്യപിക്കുന്നവരുമായിരുന്നു.
ചൊവ്വാഴ്ചയും ഉച്ചയ്ക്ക് സമാന രീതിയിൽ ഇരുവരും ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നു.
ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിലേർപ്പെടുകയുമായിരുന്നു.

ഇതിനിടെയാണ് രാഹുലിന്റെ അടിയേറ്റ് ഷാജി മരിച്ചതെന്നു പൊലീസ് പറയുന്നു.
Previous Post Next Post