വില്ലേജ് ഓഫീസർ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ

 


മലപ്പുറം: കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപം ബിലായിപ്പടിയിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ആലപ്പുഴ സ്വദേശിയാണ്. രാവിലെ ഓഫീസിൽ എത്താത്തതിനെ തുടർന്ന് മെബൈലിൽ ബന്ധപ്പെട്ടപ്പോൾ എടുക്കാത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയ ജീവനക്കാരാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മലപ്പുറം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Previous Post Next Post