ചൊവ്വാഴ്ച്ച രാവിലെയാണ് കാടിറങ്ങിയ കാട്ടാന ഒഴുക്കിൽപ്പെട്ടത്. പുലർച്ചേ 6 മണിയോടെ നാട്ടുക്കാരാണ് ഒഴുക്കിൽ പ്പെട്ട ആനയെ കാണുന്നത്.
കനത്ത മഴയിൽ പുഴ കനത്ത നിരൊഴുക്കാണ്. പുഴയുടെ മദ്ധ്യ ഭാഗത്തായാണ് ഒരു തുരുത്തിലാണ് കാട്ടാന നിൽക്കുന്നത്. കനത്ത മഴയിൽ പെരിങ്ങൽ കുത്ത് സ്ലൂയിസ് വാൽവുകൾ തുന്നതിനാൽ പുഴയിലെ നീരെഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തനവും ദുഷ്ക്കരമാണ്. ആന തനിയെ നീന്തി രക്ഷപെടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. പറകളിലും മറ്റും തട്ടി ആനയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി