തൃശൂർ: തൃശ്ശൂരിൽ യുവാവ് മരിച്ചത് കുരങ്ങുപനി ബാധയെത്തുടർന്നെന്ന് സ്ഥിരീകരണം. ഇരുപത്തിരണ്ടുകാരന്‍റെ സ്രവ സാമ്പിൾ പരിശോധനാ ഫലമാണ് പുറത്തുവന്നത്. രാജ്യത്തെ ആദ്യത്തെ കുരങ്ങുപനി മരണമാണിത്. തൃശൂർ: തൃശ്ശൂരിൽ യുവാവ് മരിച്ചത് കുരങ്ങുപനി ബാധയെത്തുടർന്നെന്ന് സ്ഥിരീകരണം. ഇരുപത്തിരണ്ടുകാരന്‍റെ സ്രവ സാമ്പിൾ പരിശോധനാ ഫലമാണ് പുറത്തുവന്നത്. രാജ്യത്തെ ആദ്യത്തെ കുരങ്ങുപനി മരണമാണിത്.
മങ്കി പോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന് വിദേശത്ത് വെച്ച് രോഗം സ്ഥിരീകരിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച രേഖകൾ ബന്ധുക്കൾ ആരോഗ്യവകുപ്പിന് നൽകിയത് ഇന്നലെയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണ കാരണം മങ്കി പോക്സ് തന്നെയാണെന്ന് പൂനെ വൈറോളജി ലാബിൽ നിന്ന് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മരിച്ച 22 കാരന്‍റെ വീട്. കഴിഞ്ഞ 21 ന് ആണ് യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആദ്യം ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27 ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തുകയായിരുന്നു. വെള്ളിയാഴ്ചയോടെ ആരോഗ്യ നില മോശമായി. ശനിയാഴ്ചയായിരുന്നു മരണം.
യുഎഇയില്‍ മങ്കി പോക്സ് സ്ഥിരീകരിച്ച യുവാവ് ഇക്കാര്യം മറച്ചുവച്ച് കേരളത്തിലെത്തിയെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. ഇക്കാര്യം അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്. അതിനിടെ യുവാവിന്‍റെ സമ്പർക്കപ്പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കിയിട്ടുണ്ട്. സമ്പർക്കത്തിലുള്ളവരോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഒരുങ്ങുകയാണെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. രോഗവിവരം മറച്ചുവെച്ച് കൃത്യസമയത്ത് ചികിത്സ തേടിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.