ആലുവയിൽ കെ എസ് ആർ ടി സി ബസ്സിൽ ലോറി ഇടിച്ചു; നിരവധി പേർക്ക് പരുക്ക്



ആലുവ : മുട്ടത്ത് ദേശീയപാതയിൽ കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് അപകടം. ആലുവയിൽ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. 

മെട്രോ പില്ലറിന് സമീപം ബസ് നിർത്തി ആളുകളെ ഇറക്കുന്നതിനിടെ പിന്നിൽ വന്ന ലോറി ബസിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മുന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കണ്ടെയ്‌നർ ലോറിയിലും ഇടിച്ചു. ബസിലും ലോറിയും ഉണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്.
Previous Post Next Post