കുട്ടികൾ സ്കൂളിൽ എത്തി തുടങ്ങിയ സമയം അവധി പ്രഖ്യാപിച്ച എറണാകുളം കളക്ടറുടെ എഫ്ബി യിൽ പരിഹാസങ്ങളുടെ പൊങ്കാല











കൊച്ചി: ഭൂരിഭാഗം കുട്ടികളും സ്കൂളിലെത്തിയിട്ട് 8.25 ന് അവധി പ്രഖ്യാപിച്ച എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ പൊങ്കാല. കളക്ടർ എന്താ ഉറങ്ങിപ്പോയോ എന്ന് തുടങ്ങി ഇൻഎഫിഷൻ്റ് കളക്ടർ എന്നുവരെയാണ് പല മാതാപിതാക്കളുടെയും കമൻ്റ്.

ജില്ലാ കലക്ടറുടെ കമന്റ് ബോക്‌സ് നിറയെ അവധി പ്രഖ്യാപനത്തില്‍ രൂക്ഷ വിമര്‍ശനമാണ് നിറയുന്നത്. കുറച്ചു കൂടി നേരത്തെ പ്രഖ്യാപിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു..7 മണി മുതല്‍ സ്‌കൂള്‍ ബസ് കാത്ത് നില്‍ക്കുന്ന കുട്ടികള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. മാത്രമല്ല മക്കളെ സ്‌കൂളില്‍ വിട്ടിട്ട് ജോലിക്ക് പോകുന്ന രക്ഷിതാക്കളും ഉണ്ട്. ഒരു രക്ഷിതാവ് അഭിപ്രായപ്പെട്ടു.

പ്രിയകളക്ടര്‍, രാവിലെ കുറച്ചു കൂടി നേരത്തെ എഴുന്നേല്‍ക്കണം എന്ന് പറഞ്ഞാല്‍ തെറ്റാകുമെങ്കില്‍ ക്ഷമിക്കുക എന്നാണ് മറ്റൊരു കമന്റ്. പുള്ളാര് റബ്ബര്‍ ബാന്‍ഡ് അല്ല,വിട്ടത് പോലെ തിരിച്ചു വരാന്‍.. നനഞ്ഞ് ചീഞ്ഞ് സ്‌കൂളില്‍ എത്തിയ പിള്ളേരെ ഇനി… എന്നൊരാള്‍ അഭിപ്രായപ്പെട്ടു.

ഭാവന്‍സ് സ്‌കൂളിലാണ് എന്റെ മകള്‍ പഠിക്കുന്നത്… LKG..അവിടെ സമയം 8.15 നാണ് ക്ലാസ്സ് തുടങ്ങുക..വീട്ടില്‍ നിന്നും ഏകദേശം 15 20 മിനിറ്റ് എടുക്കും കുഞ്ഞ് ന്റെ സ്‌കൂളിലേക്ക്… Private വെഹിക്കിള്‍ ലാണ് കുഞ്ഞിനെ വിടുന്നത്.. അവര്‍ വരുന്ന സമയം 7നും 7.15 നും ഇടയിലാണ്…

ഈ സാഹചര്യത്തില്‍ ഈ കാറ്റും മഴയും കൊണ്ടാണ് അവള്‍ സ്‌കൂളില്‍ എത്തിയിട്ടുണ്ടാവുക…

അപ്പോഴാണ് അവധി പ്രഖ്യാപിക്കുന്നത്… ഇത് കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും ബുദ്ധിമുട്ടിക്കാനെ ഉപകരിക്കൂ….

ഇന്നലെ രാത്രി മുഴവന്‍ മഴ കനത്തു പെയ്തിട്ട് ഇതുവരെ അവധി നല്‍കാന്‍ താമസം നേരിട്ടത് ഉത്തരവാദിത്തമില്ലായ്മ ആയിട്ടേ ജനം വിലയിരുത്തൂ…

ഞാന്‍ വീട്ടില്‍ ഇരിക്കുന്നത് കൊണ്ട് എന്റെ മക്കള്‍ എപ്പോള്‍ വന്നാലും എനിക്ക് ബുദ്ധിമുട്ടില്ല…

കുട്ടികളെ സ്‌കൂളില്‍ വിട്ടിട്ട് ജോലിക്ക് പോയ മാതാപിതാക്കള്‍ ഇന്നത്തെ ദിവസം എങ്ങനെ manage ചെയ്യും എന്നത് കൂടി പരിഗണിക്കാന്‍

ശ്രദ്ധിക്കുമല്ലോ… എന്ന് സിന്‍സി അനില്‍ എന്ന വീട്ടമ്മ കുറിച്ചു.

അതേ സമയം അവധിയിൽ കൂടുതൽ വിശദീകരണവുമായി കളക്ടർ ഡോ. രേണുരാജ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു.

“രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു

ഡോ രേണു രാജ്
ജില്ലാ കളക്ടർ
എറണാകുളം.

ഈ പോസ്റ്റിനു താഴെയും പ്രതിഷേധ പൊങ്കാലയാണ്.

കളക്ടറുടെ പോസ്റ്റ് വരുന്നതിന് മുമ്പ് തന്നെ പല സ്കൂളുകളും വൈകിട്ട് വരെ പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തിരുന്നു. ഉടനെ കുട്ടികളെ തിരിച്ചയച്ചാൽ അവരെ സ്വീകരിക്കാൻ പലയിടത്തും മാതാപിതാക്കൾ ഇല്ലെന്നത് തന്നെയായിരുന്നു മുഖ്യകാരണം.
Previous Post Next Post