സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ-ജനുവരി മാസങ്ങളിൽ കോഴിക്കോട്ട്


തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ അവസാന ദിനങ്ങളിലും -ജനുവരി ആദ്യ ദിനങ്ങളിലുമായി കോഴിക്കോട്ട് നടക്കും.

പൊതുവിദ്യാഭ്യാസ മന്ത്രി വി . ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിൻ്റേതാണീ തീരുമാനം.

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ അവസാനത്തിലോ നവംബർ ആദ്യത്തിലോ തിരുവനന്തപുരത്ത് നടത്തും

സംസ്ഥാന ശാസ്ത്രോത്സവം ഒക്ടോബറിൽ എറണാകുളത്തും, സ്പെഷൽ സ്കൂൾ കലോത്സവം കോട്ടയത്തും നടത്തും . 

കോവിഡ് വ്യാപനത്തെതുടർന്ന് രണ്ട് വർഷത്തെ ഇടവേളക്കുശേഷമാണ് സ്കൂൾ കലോത്സവം , കായികമേള , ശാസ്ത്രോത്സവം എന്നിവ പുനരാരംഭിക്കുന്നത് . 
അധ്യാപക ദിനാഘോഷവും അനുബന്ധ പരിപാടികളും സെപ്റ്റംബർ മൂന്ന് മുതൽ അഞ്ച് വരെ കണ്ണൂരിൽ നടത്തും .
Previous Post Next Post