10 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 142 വർഷം തടവ്; ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി







പത്തനംതിട്ട : 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 142 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കവിയൂർ സ്വദേശി പി ആർ ആനന്ദ(40) നെയാണ് പത്തനംതിട്ട പോക്സോ കോടതി 142 വർഷത്തെ തടവിന് വിധിച്ചത്.   

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിവിധ വകുപ്പുകൾ പ്രകാരമുള്ള കേസിലാണ് പ്രതിക്ക് ദീർഘകാല ശിക്ഷ വിധിച്ചത്. ഇവ ഒരുമിച്ച് 60 വർഷം അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.


Previous Post Next Post