പത്തനംതിട്ട മുള്ളാനിക്കാട്ടിൽ സ്ഫോടനം : യുവാവിന്റെ കാൽപാദം അറ്റ നിലയിൽ സ്ഫോടനം നടന്നത് ഇന്നലെ രാത്രി 10 ന്


പത്തനംതിട്ട മുള്ളനിക്കാട്ടിൽ തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാൽപാദം അറ്റു. മുള്ളനിക്കാട് സ്വദേശി രതീഷിന്റെ കാൽപ്പാദമാണ് അറ്റുപോയത്. അപകടത്തിൽ രതീഷിന്റെ സുഹൃത്ത് മനുവിന് പൊള്ളലേറ്റു. ഇരുവരേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി പത്തുമണിയോടെ രതീഷിന്റെ വീട്ടിൽ വച്ചാണ് സ്ഫോടനം ഉണ്ടായത്.
അപകട കാരണം വ്യക്തമല്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
രതീഷിന്റെ ഇടതുകാലാണ് അറ്റുപോയതെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റതിന് പിന്നാലെ ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്. കിണര്‍നിര്‍മാണ തൊഴിലാളിയാണ് രതീഷ്.
കിണറ്റിലെ പാറ പൊട്ടിക്കാന്‍ തൊഴിലാളികള്‍ കൈവശം സൂക്ഷിച്ചിരുന്ന തോട്ട, അബദ്ധത്തില്‍ പൊട്ടിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
Previous Post Next Post