മലപ്പുറം: 5 ‘കുട്ടി’ ഡ്രൈവർമാരെ പിടികൂടി മോട്ടർ വാഹന വകുപ്പ്. 13 വയസ്സ് പ്രായമുള്ള കുട്ടി ഉൾപ്പെടെയുള്ളവരെയാണ് ഇന്നലെ വാഹനവുമായി പിടികൂടിയത്. രക്ഷിതാക്കൾക്ക് 25,000 രൂപ വീതം പിഴ ചുമത്തി. കേസ് തുടർ നടപടികൾക്കായി കോടതിയിൽ സമർപ്പിച്ചു.
പ്രായപൂർത്തിയാകാത്ത 2 കോട്ടയ്ക്കൽ സ്വദേശികൾ, ഓരോ കൊണ്ടോട്ടി, വണ്ടൂർ, മഞ്ചേരി സ്വദേശികൾ എന്നിവരെയാണ് പിടികൂടിയത്. ഇരുചക്ര മോട്ടർ വാഹനങ്ങൾ ഓടിച്ചതിനാണ് പിടികൂടിയത്.
*⭕️കുട്ടി ഡ്രൈവർമാരെ’ പിടിച്ചാൽ*
◻️കുട്ടിയുടെ രക്ഷിതാവിന് 3 വർഷം വരെ തടവോ 25,000 രൂപ പിഴയോ ലഭിക്കും.
◻️നിയമലംഘനങ്ങളിൽപെടുന്ന കുട്ടികൾക്ക് 25 വയസ്സു വരെ ഡ്രൈവിങ് ലൈസൻസ് ലഭിക്കില്ല.
◻️വാഹനത്തിന്റെ റജിസ്ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കാൻ റജിസ്റ്ററിങ് അതോറിറ്റിക്ക് അധികാരമുണ്ട്
◻️ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യാം