യു.പിയിൽ 15കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; റോഡിലൂടെ നഗ്നയായി നടന്നുപോകുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു


ഉത്തർപ്രദേശ് : ഉത്തർപ്രദേശ് മൊറാബാദിൽ 15 കാരി കൂട്ട ബലാത്സംഗത്തിനിരയാവുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. മൊറാബാദ് ടാക്കൂർ ദ്വാര റോഡിലൂടെ നഗ്നയായി കിലോമീറ്ററോളം പെൺകുട്ടി നടന്നു പോകുന്ന വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. പെൺകുട്ടി വീട്ടിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് ഇതെന്നാണ് വിവരം. കാഴ്ചക്കാരായി നിരവധി പേർ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പീഡനത്തിനിരയായെന്ന് പെൺകുട്ടി പറഞ്ഞെന്ന് കുടുംബം വെളിപ്പെടുത്തി. ആദ്യ പരാതിയിൽ പൊലീസിൽ നിന്ന് നടപടി ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു. നഗ്നയായി പെൺകുട്ടിയെ റോഡിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി യുപി പൊലീസ് രം​ഗത്തെത്തി. പെൺകുട്ടി പീഡനത്തിന് ഇരയായി എന്ന അമ്മാവൻ്റെ പരാതിയിൽ കഴമ്പില്ലന്നാണ് പൊലീസ് പറയുന്നത്. ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

Previous Post Next Post