തൃശൂര്‍: മോഷണക്കുറ്റം ആരോപിച്ച് 15കാരന് ക്രൂരമര്‍ദ്ദനം. സ്‌കൂള്‍ ബസിലെ ആയയുടെ മൊബൈല്‍ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് കുട്ടിയുടെ പരാതിയില്‍ പറയുന്നു. തൃശൂര്‍ ചെന്നായ്പാറ ദിവ്യഹൃദയാശ്രമത്തിലാണ് സംഭവം.
ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. മോഷണക്കുറ്റം ആരോപിച്ച് അനാഥാലയത്തിലെ വൈദികനാണ് കുട്ടിയെ മര്‍ദ്ദിച്ചത്. വീണ്ടും മര്‍ദ്ദനം ഭയന്ന് കുട്ടി തൊട്ടടുത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു.
ഇന്ന് രാവിലെ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈദികനെതിരെ ഒല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു