പാലക്കാട് : പാലക്കാട് മണ്ണാർക്കാട് എം ഇ ടി സ്കൂളിൽ അധ്യാപകരുടെ പ്രതിഷേധം തുടരുന്നു . ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടാണ് അധ്യാപകരുടെ പ്രതിഷേധം. ഇന്നലെ രാത്രി മുഴുവൻ പ്രതിഷേധം ആയിരുന്നു .
അതേസമയം പ്രതിഷേധം തുടർന്നിട്ടും മാനേജ്മെന്റ് പ്രശ്നത്തിൽ ഇടപെട്ടില്ല. കൊവിഡ് കാലത്തെ 18 മാസത്തെ കുടിശ്ശികയാണ് ഇവർക്ക് ലഭിക്കാനുള്ളത്