അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ പിടി വീഴും, 2000 രൂപ വരെ പിഴ; മുന്നറിയിപ്പുമായി പൊലീസ്‌



തിരുവനന്തപുരം: അനാവശ്യമായി ഹോൺ മുഴക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ബ്രേക്ക് ചവിട്ടുന്നതിലും എളുപ്പം ഹോൺ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് പല ഡ്രൈവർമാരുമെന്ന് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിൽ പറയുന്നു. 

പൊലീസ് ഫെയ്സ്ബുക്ക് പേജിൽ നിന്നും

മോട്ടോർ വാഹന നിയമം സെക്ഷൻ 194F പ്രകാരം താഴെ പറയും പ്രകാരം ഹോൺ മുഴക്കുന്നത് കുറ്റകരമാണ്. 
1. അനാവശ്യമായും / തുടർച്ചയായും / ആവശ്യത്തിലധികമായും ഹോൺ മുഴക്കുന്നത്.2. നോ ഹോൺ (No Horn) എന്ന സൈൻ ബോർഡ് വെച്ച ഇടങ്ങളിൽ ഹോൺ മുഴക്കുന്നത്. ഇത്തരം പ്രവർത്തി ചെയ്യുന്നവരിൽ നിന്ന് 1000 രൂപ പിഴയായി ഈടാക്കും. കുറ്റം ആവർത്തിച്ചാൽ 2000 രൂപ ഈടാക്കണമെന്നും മോട്ടോർ വാഹന നിയമത്തിൽ പറയുന്നു.

ഹോൺ നീട്ടിമുഴക്കിയില്ലെങ്കിൽ എന്തോ കുറവു പോലെയാണെന്നും ട്രാഫിക് സിഗ്‌നൽ കാത്തു കിടക്കുന്നവർ, റയിൽവെ ഗേറ്റിൽ, ട്രാഫിക് ബ്ലോക്കിൽ കാത്തുകിടക്കുന്ന വാഹനങ്ങൾ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാൻ കഴിയുള്ളൂവെന്നും അതുറപ്പാക്കിയിട്ടും അനാവശ്യമായി ഹോൺ മുഴക്കുന്ന ഡ്രൈവർമാർ ഏറെയാണെന്നും കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിൽ പറയുന്നു.


Previous Post Next Post