തിരുവനന്തപുരം: കാര്യവട്ടം ട്വൻറി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തോൽപ്പിച്ചു. കെ എൻ രാഹുലും സൂര്യകുമാർ യാദവും അർദ്ധ സെഞ്ച്വറി നേടി.
മൂന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ കെ.എല്‍.രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. സൂര്യകുമാര്‍ 50 റണ്‍സെടുത്തും രാഹുല്‍ 51 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടിന് 106. ഇന്ത്യ 16.4 ഓവറില്‍ രണ്ടിന് 110.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തു. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. 41 റണ്‍സെടുത്ത കേശവ് മഹാരാജാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍.
“ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്ങ് നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്തു. ഹര്‍ഷല്‍ പട്ടേലും ദീപക് ചാഹറും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.