തിരുവനന്തപുരം:ഈ മാസം 28ന്സൗരവ് ഗാംഗുലിസ്റ്റേഡിയത്തിലെത്തും കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം കാണാൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സ്റ്റേഡിയത്തിലെത്തും. 28ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന ഗാംഗുലി സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണും. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘സേ നോ ടു ഡ്രഗ്സിൽ’ അദ്ദേഹം പങ്കെടുക്കും. അതിനു ശേഷമാണ് അദ്ദേഹം ഗ്രീൻഫീൽഡിൽ എത്തുക.