ഇടുക്കി :ധനകാര്യ സ്ഥാപനത്തിൽ ന്നും ലോൺ എടുക്കുന്ന ആവശ്യത്തിനായി കുടുംബാംഗ സർട്ടിഫിക്കേറ്റ് നല്കുന്നതിനായി അപേക്ഷ നല്കിയ കൊന്നത്തടി സ്വദേശിക്ക് സർട്ടിഫിക്കേറ്റ് അനുവദിക്കുന്നതിനായി 3000 രൂപ കൈക്കൂലി വാങ്ങിയ ഇടുക്കി ജില്ലയിലെ കൊന്നത്തടി വില്ലേജ് ഓഫീസർ പ്രമോദ് കുമാർ KR നെ വിജലൻസ് സംഘം അറസ്റ്റ് ചെയ്തു.
ആവശ്യപ്പെട്ട കൈക്കൂലിയിൽ 27 / 9/22 തീയതി 500 രൂപ കൈപ്പറ്റിയിരുന്ന ‘ ബാലൻസ് 2500 രൂപ കൈപ്പറ്റുന്നതിനിടയിലാണ് പ്രതി പിടിയിലായത്.കോട്ടയം വിജിലൻസ് എസ് പി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം.,ഇടുക്കി വിജിലൻസ് ഡി വൈ എസ് പി സജി ജോസഫ് സംഘവുമാണ് വില്ലേജ് ഓഫീസറെ കുടുക്കിയത്.