തിരുവനന്തപുരം: അഗസ്ത്യാർകൂടത്തിൽ ട്രക്കിംഗിന് പോയ കർണ്ണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കർണ്ണാടക ഷിമോഗ സ്വദേശിയായ 49കാരൻ മുഹമ്മദ് റാഫി ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം.
ഇന്നലെ രാവിലെയാണ് മുഹമ്മദ് റാഫി അടക്കം 37 പേർ അടങ്ങുന്ന സംഘം അഗസ്ത്യാർകൂടത്തിലേയ്ക്ക് പോയത്. ബോണക്കാട് നിന്നും ഒന്‍പത് കിലോമീറ്റർ അകലെ അട്ടയാർ - ഏഴ് മടങ്ങ് എന്ന സ്ഥലത്ത് വച്ചാണ് മുഹമ്മദ് റാഫി കുഴഞ്ഞുവീണത്.