തൃശൂര്‍: തൃശൂര്‍ കളക്ട്രേറ്റിലെ ഏഴ് ഓഫീസുകളിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി. ജില്ലാ ഇന്‍ഷുറന്‍സ്, ചൈല്‍ഡ് വെല്‍ഫെയര്‍, ഡ്രഗ് കണ്‍ട്രോള്‍ ഓഫീസുകളിലെ ഉള്‍പ്പെടെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. 2017 മുതല്‍ 60 ലക്ഷത്തോളം രൂപ വൈദ്യുതി ബില്‍ ഇനത്തില്‍ കുടിശികയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു വൈദ്യുതി വിച്ഛേദിച്ചത്. വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടിശിക നല്‍കാന്‍ ധനകാര്യ വകുപ്പിന്റെ അനുമതിയും തേടിയിട്ടുണ്ട്.
60 ലക്ഷത്തോളം കുടിശിക; തൃശൂര്‍ കളക്ട്രേറ്റിലെ ഏഴ് ഓഫീസുകളിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി
jibin
0
Tags
Top Stories