ഏഴുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65 വയസുകാരന് 12 വര്‍ഷം കഠിന തടവ്


തൃശൂര്‍ : ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 65 വയസുകാരന് 12 വര്‍ഷം കഠിന തടവ്. തൃശൂര്‍ അമലനഗര്‍ സ്വദേശി പറപ്പുള്ളി ജോസിനെയാണ് തൃശൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 2014-2015 കാലയളവില്‍ അയല്‍വാസിയായ കുട്ടിയെ ജോസ് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.  നെഹ്രു യുവകേന്ദ്ര മുന്‍ ഉദ്യോഗസ്ഥനാണ് ജോസ്. അയല്‍വാസിയായ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. കേസില്‍ പ്രതിയായതോടെ ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

Previous Post Next Post