ജാർഖണ്ഡിൽ ബസ് പാലത്തിൽ നിന്ന് വീണ് 6 മരണം

ജാർഖണ്ഡ്  : 50 ഓളം യാത്രക്കാരുമായി പോയ ബസ് പാലത്തിൽ നിന്ന് വീണ് ആറ് മരണം. ജാർഖണ്ഡിലെ റാഞ്ചിയിലാണ് ദാരുണമായ അപകടമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഗിരിദിഹ് ജില്ലയിൽ നിന്ന് റാഞ്ചിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സിവാനെ നദിയുടെ പാലത്തിന്റെ റെയിലിംഗ് തകർത്ത് താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. രണ്ട് പേർ സംഭവസ്ഥലത്തും, മറ്റ് നാല് പേർ ഹസാരിബാഗിലെ സദർ ആശുപത്രിയിലുമാണ് മരിച്ചത്. ചില യാത്രക്കാർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.  ചിലർക്ക് ഗുരുതരമായി പരുക്കേറ്റതിനാൽ മരണസംഖ്യ ഉയർന്നേക്കും. നദി കരയിൽ ബസ് പതിച്ച് വലിയ ദുരന്തം ഒഴുവാക്കി. നദിയുടെ നടുവിൽ വീണിരുന്നെങ്കിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

 


Previous Post Next Post