ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം 84 -ാം രാജ്യാന്തര സമ്മേളനം ഒക്ടോബർ 3 , 4 , 5 തീയതികളിൽ മാവേലിക്കരയിൽ


ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം 84 -ാം രാജ്യാന്തര സമ്മേളനം ഒക്ടോബർ 3 , 4 , 5 തീയതികളിൽ മാവേലിക്കര പൗലോസ് മാർ പക്കോമിയോസ് നഗർ പുന്നമൂട് ജീവാരാം സെന്ററിൽ നടക്കും . 3 -ാം തീയതി 5.30 ന് പ്രസ്ഥാനം പ്രസിഡന്റ് ഡോ . ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ കൂടുന്ന ഉദ്ഘാടന സമ്മേളനം സിനി ആർട്ടിസ്റ്റ് ശ്രീ . സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും . 

OCYM DRUXIT ലഹരി വിരുദ്ധ ബോധവത്കരണം സംസ്ഥാനക്യാമ്പ് ഉദ്ഘാടനവും നിർവ്വഹിക്കും . അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നിർവ്വഹിക്കും . 

വിവിധ ദിവസങ്ങ ളിൽ ഡോ . യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് , ഡോ . ഗീവർഗീസ് മാർ ബർണബാസ് , ഡോ . എൽസി . ഉമ്മൻ , ഐപ്പ് വള്ളിക്കാടൻ , രാജ് കലേശ് , പി.എം.എ. ഗഫൂർ , വെരി.റവ. ഡോ . കെ . എൽ . മാത്യു വൈദ്യൻ കോർഎപ്പിസ്കോപ്പ , എബ്രഹാം മാർ ഫാനോസ് മെത്രാപ്പോലീത്ത , ഫാ . ഡോ . ജോൺ തോമസ് കരിങ്ങാട്ടിൽ , ഫാ . ഡോ . തോമസ് വർഗീസ് അമയിൽ , റോണി വർഗീസ് , ബിജു ഉമ്മൻ , Mentalist അനന്ദു , ഫാ . വർഗീസ് പി . ഇടിച്ചാണ്ടി , ഫാ . ബഞ്ചമിൻ ഒ.ഐ.സി. എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും . മാനവീയം ലഹരി വിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിക്കും . ബഹു . കൃഷി വകുപ്പ് മന്ത്രി ശ്രീ . പി . പ്രസാദ് ഉദ്ഘാടനം ചെയ്യും . 5 -ാം തീയതി പ്രസ്ഥാനം പ്രസിഡന്റ് ഡോ . ഗീവർഗീസ് മാർ യൂലിയോസ് പുന്നമൂട് മാർ ഗ്രീഗോറിയോസ് ദൈവാലയത്തിൽ വി . കുർബ്ബാന അർപ്പിക്കും . 11.30 ന് സമാപനസമ്മേളനം പരി . ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും . പ്രസി ഡന്റ് ഡോ . ഗീവർഗീസ് മാർ യൂലിയോസ് അദ്ധ്യക്ഷതവഹിക്കും . ചലച്ചിത്ര സംവിധായകൻ മധു ഇറവങ്കര മുഖ്യപ്രഭാഷണം നിർവ്വഹിക്കും . യുവജനപ്രസ്ഥാനം ജോബ് സെൽ ആരംഭിക്കുന്ന PSC Online കോച്ചിംഗ് ഉദ്ഘാടനം ശ്രീ . ഉമ്മൻ ചാണ്ടി നിർവ്വഹിക്കും . അലക്സിയോസ് മാർ യൗസേബിയോസ് സമാപന സന്ദേശം നൽകും . രാജ്യാന്തര സമ്മേളനത്തിന് മുന്നോടിയായി എല്ലാ യൂണിറ്റുകളിലും 84 തിരികൾ തെളിയിക്കുകയും ഒക്ടോബർ 2 ഗാന്ധിജയന്തിദിനം പതാകദിനമായി ആചരിച്ച് എല്ലാ യൂണിറ്റുകളിലും പതാക ഉയർത്തു കയും അക്രമത്തിനും അസമാധാനത്തിനുമെതിരെ സന്ദേശം നൽകുകയും ചെയ്യും . ഇതുവരെ എണ്ണൂറോളം പ്രതിനിധികൾ രജിസ്ട്രേഷൻ പൂർത്തീകരിച്ചു . ഇനിയും രജിസ്ട്രേഷൻ ഉണ്ടായിരിക്കുക ഇല്ലെന്ന്   ഡോ . ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ( പ്രസിഡന്റ് ) ഫാ . അജി . കെ . തോമസ് ( ജനറൽ സെക്രട്ടറി )ഫാ . ഷിജി കോശി ( വൈസ് പ്രസിഡന്റ് ) പേൾ കണ്ണേത്ത് ( ട്രഷറാർ ) എന്നിവർ അറിയിച്ചു
Previous Post Next Post