കോട്ടയം : കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ ആർ രാജേഷിന്റെ നിർദ്ദേശാനുസരണം രാത്രി 11.50 pm മണിയോടുകൂടി കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്-ഉം പാർട്ടിയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 850 ഗ്രാം ഗഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ആസ്സാം സംസ്ഥാനത്ത് സോന്നിത്പൂർ ജില്ലയിൽ ടെസ്പുർ താലൂക്കിൽ തെലമാര ഘട്ട് വില്ലേജിൽ ലാലമിന അലി മകൻ അബുൾ കലാം 33/22 എന്നയാളെ നിയമാനുസരണം അറസ്റ്റ് ചെയ്തു u/s 20(b)(ii)A പ്രകാരം കേസാക്കി. അന്വേഷണത്തിൽ കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൺസ് ജേക്കബ്, എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ വൈശാഖ് വി പിള്ള, കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് , കോട്ടയം സ്പെഷ്യൽ സ്‌ക്വാഡ് പ്രിവൻ്റീവ് ഓഫീസർ (Gr.) നൗഷാദ്. എം, സിവിൽ എക്സൈസ് ഓഫീസർമാരായ ലാലു തങ്കച്ചൻ, ജോസഫ് തോമസ് എന്നിവർ പങ്കെടുത്തു.
നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് എക്സൈസ് റെയ്ഡിൽ 850 ഗ്രാം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
Jowan Madhumala
0