വാട്ടർ അതോറിറ്റി തകർത്തത് 92 റോഡുകൾ, തുറന്ന് പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്


തിരുവനന്തപുരം: വാട്ടർ അതോറിറ്റിക്കെതിരെ വിർശനവുമായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ കോൺട്രാക്ട് ബോർഡുകൾ സ്ഥാപിക്കൽ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് വാട്ടർ അതോറിറ്റിയെകുറിച്ച് അദ്ദേഹം പരാമർശിച്ചത്. സംസ്ഥാനത്തെ റോഡുകളിൽ അറ്റകുറ്റപ്പണി വരാൻ പ്രധാന കാരണം കാലാവസ്ഥയാണെന്ന് പറഞ്ഞ മന്ത്രി. വാട്ടർ അതോറിറ്റിക്ക് വേണ്ടി കുഴിച്ചത് കൊണ്ട് 92 റോഡുകൾ തകർന്നുവെന്നും കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ റോഡുകളിൽ അറ്റകുറ്റപ്പണി വരാൻ പ്രധാന കാരണം കാലാവസ്ഥയാണ്. മറ്റൊന്ന് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 12000 കിലോമീറ്റർ റോഡ് റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു. വെള്ളം പോകാൻ വഴിയില്ലാത്തത് പ്രധാന പ്രശ്നമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലാവസ്ഥ വ്യതിയാനം റോഡ് തകരാൻ കാരണമാകുന്നുണ്ട്. തെറ്റായ പ്രവണതകൾ തിരുത്തിപ്പിക്കാനുള്ള വലിയ ശ്രമം തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. കാര്യങ്ങൾ സുതാര്യമാക്കലാണ് പ്രധാനമാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡ് എല്ലാം പൊതുമരാമത്ത് വകുപ്പിൻറേതല്ല. പരിപാലമനത്തിന് നേരത്തെ തന്നെ കരാർ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ റോഡുകളുടെ നവീകരണം തുടരുകയാണ്. വാട്ടർ അതോറിറ്റിക്ക് വേണ്ടി കുഴിച്ചത് കൊണ്ട് 92 റോഡുകൾ തകർന്നുവെന്നും ഇത് ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.. ഉദ്യോഗസ്ഥരിൽ ചെറിയ വിഭാഗം തെറ്റായ പ്രവണത തുടരുന്നുണ്ട്. അത് തിരുത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


Previous Post Next Post