ആറ്റിങ്ങൽ : ഡയറ്റ് സ്കൂളിന് മുന്നിൽ കാറിനു തീപിടിച്ചു. നിർത്തിയിട്ടിരിയുന്ന കാറിനാണ് തീപിടിച്ചത്. തച്ചൂർകുന്ന്, ശ്രീവിനായകത്തിൽ അരുണും കുടുംബവും സഞ്ചരിച്ച കാറിലാണ് അഗ്നിബാധ ഉണ്ടായത്.
അരുൺ ബി ടി എസ്സ് റോഡിൽ വണ്ടി ഒതുക്കിയിട്ട് കടയിൽ സാധനം വാങ്ങാൻ പോയ സമയത്തായിരുന്നു സംഭവം. ആദ്യം കാറിൽ നിന്നും ഒരു സ്മെല് വരുകയും ചെറുതായിട്ട് പുകയും വരുന്നുണ്ടായിരുന്നു. ഇതു ശ്രദ്ധയിൽ പെട്ട് കാറിലാണ്ടായിരുന്ന കുഞ്ഞടക്കം മൂന്നുപേർ ഇറങ്ങി ഓടുകയായിരുന്നു. അപ്പോഴേയ്കും കാറിൽ തീ ആളി കത്തി. നാട്ടുകാർ ഓടിക്കൂടി ഉടൻ ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയും ഫയർ ഫോഴ്‌സെത്തി അടിയന്തിര നടപടി സ്വീകരിച്ചതിനാൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. ആർക്കും പരിക്ക് ഇല്ല.
500 ൽ അധികം കുട്ടികൾ പഠിക്കുന്ന സ്കൂളിന് മുന്നിലാണ് കാർ കത്തിയത്. ആറ്റിങ്ങൽ ഫയർ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത് .