മറിയപ്പള്ളി മുട്ടത്ത് വീടിനുള്ളിൽ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി.






കോട്ടയം : മറിയപ്പള്ളി മുട്ടത്ത് വീടിനുള്ളിൽ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി.

പുലർച്ചെ എഴുന്നേറ്റ ഇളയ മകനാണ് അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തിയത്. മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്. 

രാജമ്മയുടെ മൃതദേഹം കിടപ്പുമുറിയിലും, സുഭാഷിന്റെ മൃതദേഹം ഇദ്ദേഹത്തിന്റെ മുറിയിലുമാണ് കിടന്നത്. 

രാജമ്മ രോഗബാധിതയായിരുന്നു. 
ശനിയാഴ്ച പുലർച്ചെയോടെ എഴുന്നേറ്റ രാജമ്മയുടെ ഇളയ മകൻ മധുവാണ് അമ്മയെ അനക്കമില്ലാതെ കണ്ടത്. ഇതേ തുടർന്ന് മധു സുഭാഷിന് അടുത്തെത്തി. സുഭാഷിനെ വിളിച്ചെങ്കിലും ഇയാൾക്കും അനക്കമുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ഇദ്ദേഹം വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് രണ്ടു പേരും മരണപ്പെട്ടതായി കണ്ടെത്തിയത്. 


Previous Post Next Post