കാസർകോട് : കാസർകോട് ചാലയിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്ക്. ബദിരയിലെ പിടിഎം എയുപി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കുട്ടികളെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പത് കുട്ടികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നും ലഭിച്ച വിവരം. ബസിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരിൽ നിന്നും ലഭിച്ച വിവരം. ബസിന്റെ മുൻ വശം പൂർണമായും തകർന്ന നിലയിലാണ്.
ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ മുഴുവന്‍ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന്റെ ബ്രേക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പത്തോളം വിദ്യാര്‍ഥികളെ ആശുപത്രിയിലാക്കിയിട്ടുണ്ട്. മറ്റ് വിദ്യാര്‍ഥികൾക്ക് പ്രഥമ ശുശ്രൂഷ നല്‍കി. പരിക്കേറ്റ ബസ് ഡ്രൈവർ അബ്ദുൽ കബീർ എരുതുംകടവ് (44), ആയ ശശികല പെരുമ്പള (50), എൽകെജി വിദ്യാർഥിയായ, ചാലയിലെ കബീറിന്റെ മകൻ റിനാസ് (അഞ്ച്) തുടങ്ങിയവർക്കാണ് സാരമായി പരിക്കേറ്റത്.