മസ്കത്ത് : എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത് - കൊച്ചി വിമാനത്തിന്റെ ചിറകിൽ തീ പിടിച്ച സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ . വിമാനം പുറപ്പെടുന്നതിന് മുൻപായി ടാക്സി വേയിലേക്കു നീങ്ങുമ്പോൾ മറ്റൊരു വിമാനമാണ് എയർ ഇന്ത്യ വിമാനത്തിന്റെ ഒരു എഞ്ചിനിൽ നിന്നു പുക ഉയരുന്നതായി ശ്രദ്ധയിൽപ്പെടുത്തിയതെന്ന് എയർ ഇന്ത്യ അറിയിച്ചു . കോക്പിറ്റിൽ നിന്ന് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് ഒന്നും ഉണ്ടായിരുന്നില്ലെന്നും വിവരം അറിഞ്ഞയുടൻ മുൻ കരുതലായി വിമാനത്തിന്റെ ടേക്ക് ഓഫ് നിർത്തി വയ്ക്കുകയും യാത്രക്കാരെ എമർജൻസി വാതിൽ വഴി പുറത്തിറക്കുകയും ചെയ്യുകയായിരുന്നു . അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ വിമാനത്തിന് മുകളിലേക്ക് വെള്ളം ചീറ്റി തീപടരുന്നതു തടഞ്ഞതായും എയർ ഇന്ത്യ വിശദീകരിച്ചു .
മസ്കറ്റ് എയർ ഇന്ത്യയിലെ തീ പുക ഉയരുന്ന വിവരം നൽകിയത് മറ്റൊരു വിമാനം , വിശദീകരണവുമായി വിമാനക്കമ്പനി
Jowan Madhumala
0
Tags
Top Stories