പാമ്പാടി ഓർവയലിൽ ഗുരുധർമ്മപ്രചരണ സഭമേഖലാ സമ്മേളനം നടന്നു



        
പാമ്പാടി :ഗുരുധർമ്മപ്രചരണ സഭ
മേഖലാ സമ്മേളനം
കോട്ടയം - ഓർവയൽ ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്നു  ഗുരുധർമ്മപ്രചരണ സഭ മേഖലാ സമ്മേളനം സ്വാമി കൈവല്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. പി.ആർ. ഒ.ഇ.എം. സോമനാഥൻ ബോധാനന്ദസ്വാമി അനുസ്മരണം നടത്തി. സഭാ കേന്ദ്ര ഉപദേശക സമിതി കൺവീനർ കുറിച്ചി സദൻ മുതിർന്ന പ്രവർത്തകരെ ആദരിച്ചു ജില്ലാ സെക്രട്ടറി വി.വി. ബിജു വാസ് സുകുമാരൻ വാകത്താനം ബാബുരാജ് വട്ടോടി ഷിബു മൂലേടം എം.കെ. പൊന്നപ്പൻ ഷൈനി മുരളീധരൻ ഷാജു കുമാർ മോഹൻ കുമാർ എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ അദ്വൈത് അനീഷ് പൂജാ മധു എന്നീ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു.
Previous Post Next Post