കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ തിളച്ച പാല്‍ ദേഹത്തുവീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. പ്രിന്‍സ് തോമസ്- ഡിയാ മാത്യു ദമ്പതിമാരുടെ മകളായ സെറ മരിയ പ്രിന്‍സ് ആണ് മരിച്ചത്.
പതിനഞ്ച് ദിവസം മുമ്പായിരുന്നു ദാരുണമായ അപകടം. കളിക്കുന്നതിനിടയില്‍ തിളച്ച പാല്‍ കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലായിരുന്ന സെറ വ്യാഴാഴ്ചയാണ് മരിച്ചത്.