തിരു: ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി ചെയ്യാത്തവരുണ്ട്.
എ ഡി എം ഉൾപ്പെടെയുള്ള കീഴുദ്യോഗസ്ഥരോട് പറയാൻ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളും ചില കളക്ടർമാർ അറിയിക്കാറില്ല.
കളക്ടർമാരെ ഫോണിൽ കിട്ടാറില്ലെന്ന് പരാതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാര്യങ്ങളിൽ കൃത്യമായ ഫോളോ അപ് ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.