മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന പെൺകുട്ടി തലശ്ശേരിയിലെ ഹോസ്‌റ്റലിലാണ് താമസിക്കുന്നത്. പെൺകുട്ടി കൂട്ടുകാരികളോട് നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായത്. അഞ്ച് വർഷത്തിന് ശേഷമാണ് പ്രതി പിടിയിലാവുന്നത്. പത്താം ക്ലാസ് മുതൽ അധ്യാപകൻ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെ പീഡനദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് 2017 മുതൽ ഉപദ്രവിച്ചത്. വയനാട്ടിലേക്ക് കൊണ്ടുപോകുന്നതും തിരികെ എത്തിക്കുന്നതും അധ്യാപകനാണ്.
യാത്രക്കിടയിലും ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി പറഞ്ഞു. അധ്യാപകനെ ഭയന്ന് ആരോടും ഒന്നും പറയാനാവാതെ ക്രൂരതകളത്രയും സഹിക്കുകയായിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാനാവാതെ വിഷാദാവസ്ഥയിലായ കുട്ടിയോട് അധ്യാപികയും കൂട്ടുകാരികളും അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. കൗൺസലിങ്ങിൽ അഞ്ചു വർഷമായി തുടരുന്ന പീഡനവിവരം തുറന്നുപറഞ്ഞു. പോക്‌സോ വകുപ്പടക്കം ചുമത്തിയാണ് അധ്യാപകനെതിരെ കേസെടുത്തത്.