പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍; ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് കുടുംബം


 
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍. ദളിത് വിഭാഗത്തില്‍പ്പെട്ട പതിനഞ്ചും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുപിയിലെ ലഖിംപൂര്‍ഖേരിയിലാണ് സംഭവം. 

പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കൊന്നശേഷം കെട്ടിത്തൂക്കിയതാണെന്ന് കുടുംബവും നാട്ടുകാരും ആരോപിക്കുന്നു. ഗ്രാമത്തിന് പുറത്തുള്ള കരിമ്പിന്‍ തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

അയല്‍ഗ്രാമത്തിലെ മൂന്നു യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതാണെന്നും പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് ആരോപണം ഉയര്‍ന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

മൃതദേഹങ്ങളില്‍ പരിക്കുകളില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂ എന്നും ലഖ്‌നൗ റേഞ്ച് ഐജി ലക്ഷ്മി സിങ് പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാരിനെതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. 


Previous Post Next Post